ദില്ലി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രധ്യുമാന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട ഗുഡ്ഗാവിലെ റയാന്‍ സ്കൂള്‍ വീണ്ടും തുറന്നു. കഴിഞ്ഞ തിങ്കളാഴ്ച സകൂള്‍ തുറന്നിരുന്നെങ്കിലും സുരക്ഷ സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്കയെ തുടര്‍ന്ന് അടച്ചിടുകയായിരുന്നു.
കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഗുഡ്ഗാവിലെ റയാന്‍ ഇന്‍റെര്‍ണാഷണല്‍ സ്കൂള്‍ ഇന്ന് വീണ്ടും തുറന്നത്.40 സിസിടിവി ക്യാമറകള്‍ അധികമായി സ്ഥാപിച്ചു.നേരത്തെ 16 ക്യാമറകളാണ് ഉണ്ടായിരുന്നത്. സ്കൂളിലെ അനധ്യാപകര്‍ക്ക് പ്രത്യേക പ്രവേശന കവാടവും ശുചിമുറിയും തയാറാക്കി. കഴിഞ്ഞ തിങ്കളാഴ്ച സകൂള്‍ തുറന്നിരുന്നെങ്കിലും സുരക്ഷാ സൗകര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെ അടച്ചിടുകയായിരുന്നു.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് തുറന്നതും അന്ന് വലിയ വിവാദം ഉയര്‍ത്തി.ശനിയാഴ്ച സ്കൂളില്‍ ഫോറന്‍സിക് പരിശോധന നടത്തിയ സിബിഐ പ്രതിയെന്ന് പോലീസ് ആരോപിക്കുന്ന ബസ് കണ്ട്കടര്‍ അശോകിനെ സ്കൂളിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.അതിനിടെ സ്കൂള്‍ മേധാവികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളി.
റയാന്‍ ഇന്‍റെര്‍നാഷണല്‍ സിഇഓ റയാന്‍ പിന്‍റോ,സ്ഥാപക ചെയര്‍മാന്‍ അഗസ്റ്റിന്‍ പിന്‍റോ, എംഡി ഗ്രേസ് പിന്‍റോ എന്നിവരുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
