ന്യൂഡല്‍ഹി: കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ച് ഗുര്‍മീത് റാം റഹീം സിംഗ് . കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗുര്‍മീതിന്‍റെ പ്രായം പരിഗണിക്കണമെന്ന് ഗുര്‍മീതിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഗുര്‍മീത് സാമൂഹ്യസേവകനെന്നും അഭിഭാഷകന്‍ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു . ജയിലിലെ വായനാമുറിയിലാണ് താത്ക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്. കോടതിമുറിയിൽ ഗുര്‍മീത് അടക്കം 9 പേരാണുള്ളത്.