ദില്ലി: ടൈം മാഗസിന്‍റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കൗര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാളി എന്നാണ് ഗുര്‍മെഹര്‍ കൗറിനെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യര്‍ത്ഥിയായ തനിക്ക് എബിവിപിയെ ഭയമില്ലെന്നെഴുതിയ ഗുര്‍മെഹറിന്‍റെ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

തുടര്‍ന്ന് ഗുര്‍മെഹറിനെ ബലാല്‍സംഘം ചെയ്യുമെന്നും വധിക്കുമെന്നും ചില സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ദില്ലി രാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗര്‍ രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്യം വരിച്ച സൈനികന്‍റെ മകളാണ്. എന്‍റെ പിതാവിനെ കൊന്നത് പാക്തിസ്ഥാന്‍ അല്ലെന്നും, യുദ്ധമാണെന്നും എന്നെഴുതിയ ഗുര്‍മീതിന്‍റെ പോസ്റ്ററും വൈറലായിരുന്നു.