നാലുദിവസം തന്നെ ഇയാള്‍ ബലാത്സംഗം ചെയ്തതായും പുറത്ത് പറയാതിരിക്കാനായി ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്

ദില്ലി:പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ജിം ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ സഫ്ദാര്‍ജംഗ് എന്‍ക്ലേവ് ഏരിയയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടി പരിചയപ്പെടുന്നത് അങ്കിളിനെ കാണാനായി ഫരീദാബാദിലെത്തിയപ്പോളെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളായ ഇരുവരും പസ്പരം ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. 

നാലുദിവസം തന്നെ ഇയാള്‍ ബലാത്സംഗം ചെയ്തതായും പുറത്ത് പറയാതിരിക്കാനായി ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ കാണാതായതായി സഫ്ദര്‍ജംഗ് എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അങ്കിളിന്‍റെ സഹായത്തോടെ പെണ്‍കുട്ടി ഫരീദാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമായി.