കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കാസർഗോഡ് ഐ എസ് റിക്രൂട്ട്മെന്റ് കേസ് 17ാം പ്രതിയാണ് ഹബീബ് റഹ്മാന്

കൊച്ചി: ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ റിമാന്‍റ് ചെയ്തു. 30 ദിവസത്തേക്കാണ് ഹബീബ് റഹ്മാനെ റിമാന്‍റ് ചെയ്തത്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. 

കാസർഗോഡ് ഐ എസ് റിക്രൂട്ട്മെന്റ് കേസ് 17ാം പ്രതിയാണ് ഹബീബ് റഹ്മാന്‍. എൻ ഐ എ യുടെ 5 ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.