അഞ്ച് ബില്യന്‍ പേര്‍ കണ്ടുകഴിഞ്ഞ 'ഡെസ്‍പാസിറ്റോ' ഇന്ന് ഏതാണ്ട് ഒരു മണിക്കൂറിലധികം നേരം യൂട്യൂബില്‍ ലഭ്യമായിരുന്നതേയില്ല.

നിരവധി പ്രമുഖ വീഡിയോകള്‍ ഉള്‍പ്പെടെ ഡിലീറ്റ് ചെയ്ത് യുട്യൂബില്‍ ഹാക്കര്‍മാരുടെ വിളയാട്ടം. ലോകശ്രദ്ധയാകര്‍ശിക്കപ്പെട്ട നിരവധി സംഗീത ആല്‍ബങ്ങളും അഭിമുഖങ്ങളും ലഭ്യമാക്കിയിരുന്ന vevo അക്കൗണ്ടിന് നേരെയാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. യുട്യൂബില്‍ ഇന്നോളം ഏറ്റവുമധികം പേര്‍ കണ്ട ഡെസ്‍പാസിറ്റോ സംഗീത വീഡിയോയും ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തു.

അഞ്ച് ബില്യന്‍ പേര്‍ കണ്ടുകഴിഞ്ഞ 'ഡെസ്‍പാസിറ്റോ' ഇന്ന് ഏതാണ്ട് ഒരു മണിക്കൂറിലധികം നേരം യൂട്യൂബില്‍ ലഭ്യമായിരുന്നതേയില്ല. വീഡിയോ കാണാന്‍ ശ്രമിച്ചവര്‍ക്ക് “This video has been removed by the user” എന്ന സന്ദേശമാണ് ലഭിച്ചത്. പിന്നീട് വൈകുന്നേരത്തോടെ ഇത് പുനഃസ്ഥാപിച്ചു. ഇപ്പോള്‍ വീണ്ടും ഡെസ്‍പാസിറ്റോ ലഭ്യമാകുന്നുണ്ട്. വീഡിയോയുടെ ചിത്രം മാറ്റുകയാണ് ഹാക്കര്‍മാര്‍ ആദ്യം ചെയ്തത്. Kuroi'SH എന്ന ഹാക്കറെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു വീഡിയോയുടെ ചിത്രമായി വന്നത്. The Hacker News എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് യുട്യൂബിന് നേര്‍ക്കുള്ള ആക്രമണത്തിന്റെ വിവരങ്ങള്‍ പ്രചരിച്ചത്. ഗായിക ഷകീറയുടേതുള്‍പ്പെടെ പ്രേക്ഷക ശ്രദ്ധയാകര്‍ശിച്ച മറ്റ് നിരവധി വീഡിയോകളും ആക്രമണത്തിനിരയായി. എന്താണ് സംഭവിച്ചതെന്ന് യുട്യൂബ് ഇതുവരെ ഔദ്ദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.