അഞ്ച് മില്യണ്‍ റൂബിള്‍ ഡാളര്‍ കൊളളയടിക്കാനാണ് കവര്‍ച്ചക്കാര്‍ ശ്രമം നടത്തിയതെന്നും ഇതില്‍നിന്നും കുറച്ച് പണം തിരിച്ചു പിടിക്കാന്‍ സൈബര്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞുവെന്നും ബാങ്ക് വക്താവ് അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ബാങ്ക് ഇടപാടുകളെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഈ സംഭവത്തെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. എങ്കിലും വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇന്നാണ് അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ന്യൂയോര്‍ക്ക് സെന്‍ട്രല്‍ ബാങ്കിലും ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിലും നേരത്തെ സമാനമായി രീതിയില്‍ ഹാക്കര്‍മാര്‍ കവര്‍ച്ച നടത്തിയിരുന്നു.
