ദില്ലി: ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസില്‍ നിന്ന് സുപ്രീംകോടതിയിലെത്തിക്കുക. ഷെഫിന്‍ ജഹാനും ദില്ലിയിലെത്തിയിട്ടുണ്ട്.
സമൂഹത്തിന്റെ വികാരം നോക്കിയല്ല മറിച്ച് നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടെന്നും ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഒരാള്‍ ക്രിമിനലായതുകൊണ്ട് അയാളെ പ്രേമിക്കരുത്, വിവാഹം കഴിക്കരുത് എന്ന് നിയമത്തില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ എന്നായിരുന്നു അതിന് കോടതി ചോദ്യം. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നത് പ്രധാന നിയമപ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണം എന്ന ഹാദിയയുടെ വാക്കുകള്‍ സുപ്രീംകോടതിക്ക് തള്ളിക്കളയാനാകില്ല. കേരള ഹൗസില്‍ നിന്ന് കനത്ത സുരക്ഷയിലാകും ഹാദിയയെ ഇന്ന് സുപ്രീംകോടതിയിലേക്ക് എത്തിക്കുക. ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്തെ മതപരിവര്‍ത്തനങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്നുമായിരുന്നു കേസില്‍ എന്‍.ഐ.എ വ്യക്തമാക്കിയത്.
ഹാദിയ കേസിലെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ടും എന്‍.ഐ.എ സമര്‍പ്പിച്ചിട്ടുണ്ട്. വൈകീട്ട് 3 മണിക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേസ് അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ഇന്ന് വീണ്ടും അശോകന്‍ ആവശ്യപ്പെടും. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതി നടപടികള്‍ നിരീക്ഷിക്കാന്‍ ദില്ലിയിലെത്തിയിട്ടുണ്ട്. ഹാദിയ തന്റെ നിലപാട് വ്യക്തമാക്കിയത് കൊണ്ട് എന്‍ഐഎ അന്വേഷണം അപ്രസക്തമാണെന്നും അതിനാല്‍ കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നും ഷെഫിന്‍ ജഹാന്റെ നിലപാട്
