തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന ദേശീയ വനിതാ കമ്മീഷന്‍റെ ആരോപണത്തിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന കേരളത്തെ കൃത്യമായി മനസ്സിലാക്കാതെയാണ്. കേരളത്തെ ദേശീയതലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മീഷന്‍ ശ്രമിച്ചതെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്. ഹാദിയയെ കോട്ടയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ ശര്‍മ്മ.

