ദില്ലി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ നല്‍കി. കോടതി ഉത്തരവ് ലംഘിച്ച് കേസന്വേഷണവുമായി മുന്നോട്ട് പോയ എന്‍ഐഎ ഡിവൈഎസ്പി വിക്രമന് എതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഷെഫിന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ചത് ദുരൂഹമാണെന്നും അപേക്ഷയില്‍ പറയുന്നു. രേഖ ശര്‍മ്മയ്ക്ക് ഹാദിയയുടെ കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അപേക്ഷയിലുണ്ട്.
