ദില്ലി : പതിനൊന്ന് മാസം താന്‍ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തനിക്ക് സ്വാതന്ത്ര്യം വേണെമെന്നും ആവശ്യപ്പെട്ട ഹാദിയ കോടതിയില്‍നിന്ന് പുറത്തിറങ്ങിയത് പുഞ്ചിരിയോടെ. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴൊന്നുമില്ലാത്ത ശാന്തത അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പഠിക്കാന്‍ അനുമതി നല്‍കുകയും സ്വതന്ത്രയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തതോടെ ഹാദിയ ഹാപ്പിയാണ്. ഭര്‍ത്താവിനെ കാണണമെന്ന ആവശ്യത്തിന് തടസമില്ലെന്ന് കോടതി പറഞ്ഞതും ഹാദിയക്ക് നേട്ടമാകും.