ദില്ലി: സംസ്ഥാന സർക്കാർ തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹാദിയയുടെ പിതാവ് അശോകൻ ആരോപിച്ചു. വനിതാ കമ്മീഷന്റെ നിലപാട് മൂലമാണ് അഭിഭാഷകനെ മാറ്റിയതെന്ന് പിതാവ് അശോകൻ പറഞ്ഞു. ഹാദിയ കേസില്‍ സുപ്രീം കോടതി വിലയിരുത്തലിനെതിരെ കടുത്ത വിമര്‍ശനമാണ് പിതാവ് അശോകന്‍ ഉയര്‍ത്തിയത് .
ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന കോടതി നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു. ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്കു ഇടപെടനാകില്ലെന്നു സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഹാദിയുടെ വിവാഹകാര്യത്തില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്‍ ഐഎയ്ക്കു അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണവും രണ്ടും രണ്ടാണ്. വിവാഹം റദ്ദാകാനില്ലെന്നും കോടതി വ്യക്തമാക്കിരുന്നു.
