ദില്ലി: ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ്. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ല. മകളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ മാതാവ് പ്രതികരിച്ചു. ദില്ലിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്നതിനായി കേരള ഹൗസില്‍ നിന്ന് പുറപ്പെടും മുമ്പായിരുന്നു ഹാദിയയുടെ മാതാവിന്റെ പ്രതികരണം.
കോടതി വിധി തന്റെ വിജയമാണെന്ന് നേരത്തെ ഹാദിയയുടെ പിതാവ് പ്രതികരിച്ചിരുന്നു. വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ പ്രതികരിച്ചിരുന്നു. ഹാദിയ വീട്ടുതടങ്കലില്‍ ആയിരുന്നില്ല പുറത്ത് പോകാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് മകള്‍ ആണെന്നും അശോകന്‍ ദില്ലിയില്‍ പറഞ്ഞു.
