ഏറെ നാളുകള്‍ക്ക് ശേഷമാണ് ഹാദിയായി മതം മാറിയ കോട്ടയം വൈക്കം സ്വദേശി അഖില ഇന്നു പുറംലോകം കണ്ടത്. ഉച്ചക്ക് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഹാദിയയെ നാട്ടുകാരും നേരില്‍ കണ്ടു. കോട്ടയത്തെ വീട്ടുമുറ്റം മുതല്‍ ഇന്നു നടന്നത് നാടകീയ സംഭവങ്ങളിലേക്ക്.

  • രാവിലെ മുതല്‍ വീടു പരിസരവും കനത്ത പൊലീസ് വലയത്തില്‍
  • ഉച്ചക്ക് 1.30 ന് ഹാദിയയും കുടുബത്തെയും കൊണ്ട് പൊലീസ് വാഹനം കൊച്ചിക്ക്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ആരെയും കാണാന്‍ അനുവദിച്ചില്ല
  • നാല് പൊലീസ് വാഹനങ്ങള്‍ അകമ്പടി
  • ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സിഗ്നലുകള്‍ ഓഫ് ചെയ്തിട്ടു
  • ഹാദിയയേയും കുടുംബത്തെയും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നു
  • കൊച്ചി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് ഹാദിയയുടെ പ്രതികരണം
  • തന്നെ ആരും നിര്‍ബന്ധിച്ചു മതം മാറ്റിയതല്ലെന്നും ഷെഫിന്‍ ജഹാന്‍ തന്‍റെ ഭര്‍ത്താവാണെന്നും ഹാദിയ
  • ഇന്ന് രാത്രിയോടെ ഹാദിയ ഡല്‍ഹിയിലെത്തും
  • തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കും