ദില്ലി:ഈ വർഷം ഇന്ത്യയിൽ നിന്ന് 128002 പേർ ഹജ്ജ് കമ്മിറ്റി വഴി ഹജജിന് പോകുമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. ഇവരില്‍ 47 ശതമാനം പേരും സ്ത്രീകളാണ്. ഇതില്‍ 1308 സ്ത്രീകള്‍ ആണ്‍തുണയില്ലാതെയാണ് ഹജ്ജിന് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.