വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ ​ഗ്രാമത്തിൽ നിന്ന് കാണാതാകുന്നത്. ശനിയാഴ്ച രാത്രിയിൽ നെൽവയലിൽ നിന്ന് മൃതശരീരം കണ്ടെത്തുകയായിരുന്നു.


ആസ്സാം: ആസ്സാമിലെ കോക്രജാർ ജില്ലയിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. നെൽവയലിൽ നിന്നാണ് മൃതശരീരം കണ്ടെടുത്തത്. പതിനെട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ ശരീരമാണിതെന്ന് പൊലീസ് വെളിപ്പെടുത്തി. ബലാത്സം​ഗത്തിന് ശേഷം കത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ ​ഗ്രാമത്തിൽ നിന്ന് കാണാതാകുന്നത്. ശനിയാഴ്ച രാത്രിയിൽ നെൽവയലിൽ നിന്ന് മൃതശരീരം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.