ഗാസ‍: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനം തള്ളി ഹമാസ്. അപകടകരമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിലൂടെ ഹമാസ് അറിയിച്ചു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നയിക്കാനും സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനും പലസ്തീനുള്ള അധികാരമാണ് അമേരിക്ക ഹനിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറയുന്നു.