ക്യൂന്‍സ്ലാന്‍റ്: കഴിഞ്ഞ കുറച്ചു ദിവസമായി ഒരു ഞെട്ടിപ്പിക്കുന്ന ചിത്രത്തിനു പിന്നാലെയാണു ലോകം. ആകാശത്തു രണ്ടു ഭീമന്‍ കൈകള്‍. ക്യാമറ വിവധ ഭാഗങ്ങളിലേയ്ക്കു തിരിച്ചു ചിത്രങ്ങള്‍ പകര്‍ത്തുന്നുമുണ്ട്. മൂടികെട്ടിയ ആകാശത്തിലാണു ക്യാമറ പിടിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. കാറില്‍ യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരു വ്യക്തി പകര്‍ത്തിയ ചിത്രം സോഷില്‍ മിഡിയയില്‍ വൈറലാകുകയായിരുന്നു.
ക്വീലാന്‍ഡ് റോഡില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിരിക്കുന്നത്. പലരും ചിത്രത്തിനു പിന്നിലെ കഥയറിയാനായി പഞ്ഞു. ചിലരോക്കെ ദൈവത്തിന്റെ ക്യാമറ കണ്ണുകളാണ് ഇത് എന്നു പറയുകയും ചെയ്തു. എന്നാല്‍ സംഭവം ഇതൊന്നുമായിരുന്നില്ല. വീഡിയോ പകര്‍ത്തിയ ആളുടെ ക്യാമറയും കൈകളും കാറിന്‍റെ ഗ്ലാസില്‍ പ്രതിഫലിച്ചതാണ് ഇങ്ങനെ ഒരു പ്രതിഭാസത്തിനു കാരണം എന്നു പിന്നീട് വ്യക്തമായി. എന്തായാലും ചിത്രം സോഷില്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
