ജനകീയ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂനൂര്‍ ടൗണില്‍ കുട്ടിച്ചങ്ങല തീര്‍ത്തത്.

കോഴിക്കോട്: പുനൂര്‍ പുഴ സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് കുട്ടിച്ചങ്ങല. പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ഏപ്രില്‍ 07 മുതല്‍ 09 വരെ ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പുഴ ശുചീകരണ പരിപാടിയായ പുഴയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂനൂര്‍ ടൗണില്‍ കുട്ടിച്ചങ്ങല തീര്‍ത്തത്. 

Add Asianetnews as a Preferred SourcegooglePreferred

പുഴ സംരക്ഷണത്തിന്റെ ആവശ്യകത അടങ്ങിയ പ്ലക്കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പുഴ ഞങ്ങളുടേത് കൂടിയാണെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഷീര്‍ പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം പദ്ധതി വിശദീകരിച്ചു.