014 ജനുവരിയില്‍ നടന്ന ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ മധു മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ വികലാംഗനെന്ന കാരണത്താല്‍ പിഎസ് സി തന്നെ തഴയുകയായിരുന്നുവെന്നാണ് മധുവിന്‍റെ ആക്ഷേപം. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം ഇത്തരം തസ്തികകളിലെക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് വികലാംഗരെ ആദ്യം പരിഗണിക്കണം എന്നുണ്ട്. തന്റെ കാര്യത്തില്‍ അവഗണനയാണ് ഉണ്ടായതെന്നും മധു പറയുന്നു. ഈ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അടുത്ത ജനുവരില്‍ അവസാനിക്കാനിരിക്കുകയാണ്. കഷ്‌ടപ്പെട്ട് മുന്നേറി വരുന്ന വികലാംഗരെ അവഗണിക്കുന്ന നടപടിയാണ് പി.എസ്.സിയില്‍ നിന്നുണ്ടാവുന്നതാണ് മധുവിന്‍റെ ആരോപണം.