കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കടമേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനെതിരെ ബാലുശേരി പൊലീസ് കേസ്സെട്ടുത്തു. പ്രതി അബ്ദുള്‍ നിസാറിനെ പൊലീസ് അറസ്റ്റു ചെയ്തു.
രക്ഷിതാക്കള്‍ കല്യാണത്തിന് പോയപ്പോള്‍ പെണ്‍കുട്ടിയെ അയല്‍വീട്ടിലാക്കിയിരുന്നു. ഇവരുടെ കുടുംബ സുഹൃത്തായ പ്ലസ് ടു അധ്യാപകന്‍ അബ്ദുള്‍ നിസാറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയാണ് പീഡന വിവരം അവരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയും നടത്തി. അബ്ദുള്‍ നിസാറിനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.കോടതി റിമാന്റു ചെയ്തു.
