ലോകത്തെ ഏറ്റവും മികച്ച താരത്തിന്റെ പെനാല്‍റ്റിയാണ് ഞാന്‍ തടഞ്ഞത്.

മോസ്‌കോ: മത്സരം സമനിലയില്‍ പിരിഞ്ഞിട്ടും ആഘോഷിക്കാന്‍ ഒരു കാരണമുണ്ടെന്ന് ഐസ്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ ഹനേസ് ഹള്‍ഡോര്‍സണ്‍. മെസി ലോകത്തിലേ മികച്ച താരമെന്നും ഐസ്‌ലന്‍ഡ് ഗോള്‍ കീപ്പര്‍ പറഞ്ഞു.

ഒരു ഗോള്‍ കീപ്പര്‍ എന്ന നിലയ്ക്ക് ജീവത്തില്‍ ഏറ്റവും വലിയ നിമിഷമായിരുന്നു ഇന്നലത്തേത്. ലോകത്തെ ഏറ്റവും മികച്ച താരത്തിന്റെ പെനാല്‍റ്റിയാണ് ഞാന്‍ തടഞ്ഞത്. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. മാത്രമല്ല, ടീമിന് വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുക്കാനും സാധിച്ചു. അതുക്കൊണ്ട് തന്നെയാണ് സമനിലയായിട്ടും വലിയ രീതിയില്‍ ആഘോഷിച്ചത്.

അടുത്ത റൗണ്ടിലേക്ക് കടക്കുകയാണ് ടീമിന്റെ ലക്ഷ്യം. പെനാല്‍റ്റിക്ക് മുന്നില്‍ നില്‍ക്കേണ്ട സാഹചര്യം എപ്പോഴും വരാം. അതുകൊണ്ട്് ഹോംവര്‍ക്ക് ചെയ്തിട്ടാണ് മത്സരത്തിന് ഇറങ്ങിയത്. മെസിയുടെ ഒരുപാട് പെനാല്‍റ്റി കിക്കുകളുടെ വീഡിയോ കണ്ടിരുന്നുവെന്നും ഹള്‍ഡോര്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു.