ബാര്‍കോഴക്കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരൻ ആണെന്ന് കോടതിയ്ക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ബിജു രമേശ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിയ്ക്ക് വേണ്ടിയാണെന്ന് ബിജു രമേശ് ആരോപിച്ചു. 

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരൻ ആണെന്ന് കോടതിയ്ക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ബിജു രമേശ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിയ്ക്ക് വേണ്ടിയാണെന്ന് ബിജു രമേശ് ആരോപിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കേസില്‍ കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് വ്യക്തമാക്കി.

പൂട്ടിയ ബാറുകള്‍ തുറക്കാൻ കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ബാർ കോഴക്കേസില്‍ മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്. സർക്കാർ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്നും കോടതി വിശദമാക്കി.

മൂന്ന് പ്രാവശ്യമാണ് വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം.