ദില്ലി: 'ഇന്ത്യ'യ്ക്ക് ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസ. അമ്പരക്കേണ്ട, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോക്‌സിന്റെ മകളുടെ പേരാണ് 'ഇന്ത്യ'. ഞായറാഴ്ച അവളുടെ രണ്ടാം ജന്മദിനമായിരുന്നു.
''ഇന്ത്യക്ക് ജന്മദിനാശംസകള്‍ ഇന്ത്യയില്‍ നിന്ന്'' എന്നാണ് പ്രധാനമന്ത്രിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രസകരമായി 'ഇന്ത്യ' കുട്ടിക്ക് ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് ജോണ്ടി റോക്‌സ് ദില്ലിയിലുണ്ട്. മകളൊടൊത്തുള്ള ഫോട്ടോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
