നമുക്ക് പുതുവര്‍ഷം പിറക്കാന്‍ ഇനി മിനിട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ന്യൂസിലന്റിലും ഓസ്‍ട്രേലിയയിലും 2017 എത്തിക്കഴിഞ്ഞു. ന്യൂസിലന്‍റിന്‍റെ സമയമേഖലയായ ന്യൂസിലാന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ടൈം പ്രകാരം ന്യൂസിലന്‍റിന് വടക്കുകിഴക്കായുള്ള സമോവ ദ്വീപുകളിലാണ് ലോകത്താദ്യം നേരം പുലരുന്നത്. തൊട്ടുപിന്നാലെ ഓക്‌ലന്‍ഡിലുള്ള സ്‌കൈ ടവറിലെ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണിനൊപ്പം പതിനായിരങ്ങള്‍ ഹര്‍ഷാരവങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു. പതിവുപോലെ വര്‍ണ്ണാഭമായ കരിമരുന്ന് കലാപ്രകടനങ്ങളും നടന്നു. ഓസ്‍ട്രേലിയയിലും ആവോശത്തോടെയാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്.