സന്തോഷിക്കാന്‍ ഫിന്‍ലന്‍ഡിന് ഒരു വാര്‍ത്ത

ഹെല്‍സിങ്കി: അന്താരാഷ്ട്ര സന്തോഷദിനത്തില്‍ ഫിന്‍ലന്‍ഡിന് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. ഫിന്‍ലന്‍ഡ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. വരുമാനം, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുഎന്‍ റിപ്പോര്‍ട്ട്.

കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനം നേടിയ നോര്‍വയെ രണ്ടാമതാക്കിയാണ് ഫിന്‍ലാന്‍ഡ് മുന്നിലെത്തിയത്.ഡെന്‍മാര്‍ക്ക്,ഐസ്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് നോര്‍വ്വെക്ക് തൊട്ടുപിന്നില്‍. ഏറ്റവും അസംതൃപ്തിയുള്ള രാജ്യമായി തെരഞ്ഞെടുത്തത് ബുറണ്‍ഡിയെയാണ്.