ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്ത് കൊണ്ട് മുസ്ലിം കളിക്കാരില്ലെന്ന ഗുജറാത്ത് സ്വദേശിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്ത് കൊണ്ടാണ് മുസ്ലിം കളിക്കാര്‍ ഉള്‍പ്പെടാത്തതെന്നും, ഇന്ത്യയിലെ മുസ്ലിങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തിയോയെന്നും അതോ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാന്‍ മറ്റെന്തിലും മാനദണ്ഡമാണോ സ്വീകരിക്കുന്നതെന്നും തിരക്കി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തത്. ഭട്ടിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രകോപനം ഉണ്ടാക്കിയിരുന്നു. 

Scroll to load tweet…

ബിസിസിഐയെയുടെ നിലപാടുകളെ വരെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഭട്ടിന്റെ ട്വീറ്റ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ക്രിക്കറ്റ് താരങ്ങള്‍ പോലും പ്രതികരിക്കാതിരുന്ന ട്വീറ്റിന് മറുപടിയുമായി ഹര്‍ഭജന്‍ സിംഗ്. സഞ്ജീവ് ഭട്ടിന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഭാജി ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…

ഹിന്ദുവും. മുസ്ലിമും, ക്രിസ്ത്യാനിയും, സിഖുകാരും തുടങ്ങി ക്രിക്കറ്റ് കളിക്കുന്ന എല്ലാവരും സഹോദരന്മാരാണെന്നും ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പേരില്‍ വേര്‍തിരിവില്ലെന്നും അവര്‍ സഹോദരന്മാരായാണ് കണക്കാക്കുന്നതെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.