കേരളത്തിന് ഇത്രയാണ് നഷ്ടമെന്നും ഇത്രയാണ് ആവശ്യമെന്നും കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം യുഎഇ അടക്കം വിദേശ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് വാങ്ങിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടണം
തിരുവനന്തപുരം: യുഎഇയും ഖത്തറും കേരളത്തിന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇനി എന്തു ചെയ്യാമെന്ന് വിശദീകരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ ചുമതലയുള്ളത്.
ഇങ്ങനെ ഒരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുക എന്നുള്ളതാണ്. എന്നാല്‍, ഇതുവരെ അതുണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളത്തോടുള്ള അയഞ്ഞ നിലപാട് ഇനിയെങ്കിലും തിരുത്തണമെന്നും ഹരീഷ് അഭ്യര്‍ഥിക്കുന്നു.
വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇനി എന്ത് ചെയ്യാമെന്നുള്ള കാര്യത്തിലും അദ്ദേഹം വ്യക്തത വരുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് നയം. എന്നാല്‍, ഏതെങ്കിലും രാജ്യം സ്വമേധയാ സംസ്ഥാനത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാം ഫേസ്ബുക്ക് ലെെവില്‍ ഹരീഷ് വിശദീകരിച്ചു.
ദുരന്ത നിവാരണ നിയമം എല്ലാത്തിനും മുകളിലാണ്. കേരളത്തിന് ഇത്രയാണ് നഷ്ടമെന്നും ഇത്രയാണ് ആവശ്യമെന്നും കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇതിന് ശേഷം യുഎഇ അടക്കം വിദേശ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് വാങ്ങിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടണം. ഇങ്ങനെ ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന് അത് അംഗീകരിക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ അടുത്ത 29ന് മുമ്പായി ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഹെെക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കാനാകും.
കോടതി ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതിക്ക് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യാം. ഹെെക്കോടതി തുറക്കുന്ന ദിവസം തന്നെ ഇത് ചെയ്യാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണാം...