ദില്ലി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ഹാജരാകും. കൈവശഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവച്ച സിങ്കിള്‍ ബ‍ഞ്ച് ഉത്തരവിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡും മറ്റ് എസ്റ്റേറ്റ് ഉടമകളുമാണ് ഡിവിഷന്‍ ബഞ്ചിലെത്തിയത്. 

ഈ കേസിന്‍റെ അന്തിമവാദമാണ് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ തുടങ്ങുക. കേസിന്‍റെ തുടക്കത്തിലുണ്ടായ പ്രത്യേക അഭിഭാഷക സുശീല ഭട്ടിനെ നീക്കിയത് വിവാദമായിരുന്നു. സര്‍ക്കാര്‍ മനപൂര്‍വ്വം കേസ് തോറ്റുകൊടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്തിമ വാദത്തിനായി സുപ്രീം കോടതി അഭിഭാഷകനായ ജയദീപ് ഗുപ്തയെ അന്തിമ വാദത്തിന് എത്തിക്കുന്നത്.