സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഇനിമുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇതുസംബന്ധിച്ച് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. വിദ്യാഭ്യാസ ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേ ശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റ് നിർദ്ദേശങ്ങൾ
* ബാങ്ക് ഇടപാടുകൾക്കായി താൽകാലിക ജീവനക്കാരെ നിയോഗിക്കരുത്.
* ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ സ്ഥാപനമേധാവികൾ സൂക്ഷിക്കണം.
* എല്ലാ മാസവും അവസാനദിവസം സ്ഥാപന മേധാവി ബാങ്ക് അക്കൗണ്ട് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
* സ്ഥാപന മേധാവിയുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമാ യി ബന്ധിപ്പിക്കണം. സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


