ഹാരിസൺ മലയാളം കമ്പിനി അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്  കേസ് അടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി കോട്ടയം ഡിസിസി

കോട്ടയം: ഹാരിസൺ മലയാളം കമ്പിനി അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേസ് അടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി കോട്ടയം ഡിസിസി രംഗത്ത്. ഹാരിസൺ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്
തൊഴിൽമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും ഡിസിസി ജനറൽ സെക്രട്ടറി പ്രഫറോണി കെ ബേബി ആരോപിച്ചു

Add Asianetnews as a Preferred SourcegooglePreferred

ഹാരിസൺ കേസിൽ സർക്കാർ തോറ്റതിന് പിന്നിൽ വൻഗൂഡാലോചനയാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.കേസുകൾ വാദിക്കുന്നതിൽ നിന്നും സുശീല ഭട്ടിനെ മാറ്റിയത് മുതലാണ് ഗൂഡാലോചന തുടങ്ങുന്നത്. ഹാരിസണിന്‍റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു അധികൃതരെ ഒഴിവാക്കി കമ്പിനി അധികൃതരുമായാണ് കൂടിക്കാഴ്ച നടത്തിയത്. 

സ്പെഷ്യൽ ഓഫീസറുടെ നിയമനടപടികൾ അവസാനിപ്പിക്കണമെന്ന് കമ്പിനി ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു തൊഴിൽ മന്ത്രി ഡിസംബർ 28ന് എഴുതിയ കത്തും ഇവർ പുറത്തുവിട്ടു. വിധി വരുന്നതിന് മുൻപ് തന്നെ ഭൂമി ഹാരിസണിന്റേതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡിസിസി ആരോപിക്കുന്നു.