Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് ജനതയെ ആഹ്ലാദിപ്പിച്ച് രാജകീയ വിവാഹം; ഹാരിയും മേഗൻ മാർക്കിളും വിവാഹിതരായി

  • വിൻഡ്സർ കൊട്ടാരവളപ്പിലെ ചടങ്ങിൽ പങ്കെടുത്തത് ക്ഷണിക്കപ്പെട്ട അതിഥികൾ
  • വിൻഡ്സർ കൊട്ടാരവളപ്പിലെ സെന്റ് ജോ‍ർജ് പള്ളിയിലായിരുന്നു ചടങ്ങുകൾ
harry and megan ties knot

ലണ്ടന്‍:  ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും മേഗൻ മാർക്കിളും വിവാഹിതരായി. വിൻഡ്സർ കൊട്ടാരവളപ്പിലെ സെന്റ് ജോ‍ർജ് പള്ളിയിലായിരുന്നു ചടങ്ങുകൾ. ഒപ്ര വിൻഫ്രെ, സെറീന വില്യംസ്, ജോർജ് ക്ളൂണി, ഡേവിഡ് ബെക്കാം എന്നീ പ്രമുഖരുൾപ്പെടെ അറുനൂറോളം ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മേഗന്റെ പിതാവ് തോമസ് പങ്കെടുക്കാത്തതിനാൽ ചാൾസ് രാജകുമാരനാണ് വധുവിനെ ആനയിച്ചത്. 

harry and megan ties knot

ഹാരി രാജകുമാരനെ ഡ്യൂക്ക് ഓഫ് സ്യൂസെക്സ് ആയി എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചു. മേഗൻ ഇനി ഡച്ചസ് ഓഫ്  സ്യൂസെക്സ് ആയി അറിയപ്പെടും. വിവാഹശേഷം അതിഥികൾക്ക് ചാൾസ് രാജകുമാരൻ നൽകുന്ന വിരുന്ന് നല്‍കി. എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരൻ. 

harry and megan ties knot

ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ മാര്‍ക്കിള്‍. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹതീരുമാനം വെളിപ്പെടുത്തിയത്.

harry and megan ties knot

Follow Us:
Download App:
  • android
  • ios