പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു കെയ്‌ന്‍
മോസ്കോ: ലോകകപ്പിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇംഗ്ലണ്ട് നായകന് ഹാരി കെയ്ൻ. കൊളംബിയക്കെതിരെ ലക്ഷ്യം കണ്ടതോടെ, റഷ്യയിൽ കെയ്ന്റെ ഗോള് നേട്ടം ആറായി. മൂന്ന് കളിയിലാണ് കെയ്ൻ ആറ് ഗോൾ നേടിയത്. ഇതിൽ മൂന്നും പെനാൽറ്റിയിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
നാല് ഗോൾ നേടിയ ബെൽജിയത്തിന്റെ റൊമേലു ലുകാക്കുവാണ് രണ്ടാം സ്ഥാനത്ത്. നാലു ഗോൾ നേടിയെങ്കിലും പോർച്ചുഗൽ നായകന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൂപ്പ് ഘട്ടം കടക്കാതെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ക്വാര്ട്ടറിലെത്തിയ റഷ്യയുടെ ഡെന്നിസ് ചെറിഷേവും ആർട്ടെം സ്യൂബയും മൂന്ന് ഗോൾ വീതം നേടിയിട്ടുണ്ട്. ആരായിരിക്കും ഗോള്വേട്ടയില് മുന്നില് ഫിനിഷിംഗ് ചെയ്യുകയെന്ന് കാത്തിരുന്ന് കാണാം.
