പൊൻ രാധാകൃഷ്ണനെ അപമാനിച്ചെന്ന് ആരോപണം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹർത്താല്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 22, Nov 2018, 1:18 PM IST
hartal at kanyakumari on tomorrow
Highlights

കന്യാകുമാരി ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. പൊൻ രാധാകൃഷ്ണനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താല്‍.
 

 

കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. പൊൻ രാധാകൃഷ്ണനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താല്‍‌. 

പൊൻ രാധാകൃഷ്ണനെതിരായ  എസ് പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ പലയിടങ്ങളിലും കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധിച്ചു. തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഇന്നലെ രാത്രി ബിജെപി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. 

തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരിൽ പ്രതിഷേധകര്‍ കോലവുമായി നഗരത്തിൽ മാർച്ച് നടത്തി.

ഇന്നലെ ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്ര അത്  അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. 

loader