കസ്‍തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫും കേരള കോൺഗ്രസ്സും ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ESAയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകളിലേയും ജനവാസ കേന്ദ്രങ്ങളും,കൃഷിയിടങ്ങളും, തോട്ടങ്ങളും പരിപൂര്‍ണ്ണമായി ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. 

കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മേലുകാവ്, തീക്കോയി എന്നീ വില്ലേജുകളിലും ഇന്ന് ഹർത്താലാണ്. മറ്റു വില്ലേജുകളിൽ കേരള കോൺഗ്രസ്സ് കരിദിനം ആചരിക്കുകയാണ്.