ചെങ്ങന്നൂരിന് സമീപം വെണ്‍മണിയിൽ ഡിവൈഎഫ്ഐ- യുവമോര്‍ച്ച സംഘര്‍ഷം. നാളെ സിപിഎമ്മും എൻഎസ്എസ് കരയോഗ സംരക്ഷണ സമിതിയും ഹര്‍ത്താൽ പ്രഖ്യാപിച്ചു...

ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം വെണ്‍മണിയിൽ ഡിവൈഎഫ്ഐ- യുവമോര്‍ച്ച സംഘര്‍ഷം. മൂന്ന് യുവമോർച്ച പ്രവർത്തകർക്കും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. വെൺമണി പഞ്ചായത്തിൽ നാളെ സിപിഎമ്മും എൻഎസ്എസ് കരയോഗ സംരക്ഷണ സമിതിയും ഹര്‍ത്താൽ പ്രഖ്യാപിച്ചു.