കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെയാണ് വെട്ടി കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലനടത്തിയത്. മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് സംഭവം. സിപിഎമ്മാണ് അക്രമത്തിന് പുറകില്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
