യൂത്ത് കോണ്‍ഗ്രസുകാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം എട്ടാം നാളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് സമരം യുഡിഎഫ് ഏറ്റെടുക്കുന്നത്. നിയമസഭക്കകത്തും പുറത്തും സമരം ശക്തമാക്കാനാണ് യുഡിഎഫ് യോഗ തീരുമാനം . ഇതിന്‍റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും .
നിരാഹാര സമരവും തുടങ്ങിയേക്കും . നിയമസഭക്കുള്ളില്‍ നിരാഹാരം തുടങ്ങാനാണ് നീക്കം . കെഎസ്്യു സംസ്ഥാന അധ്യക്ഷന്മാരായിരുന്ന ഹൈബി ഈഡനും ഷാഫി പറന്പിലുമാകും സഭയിലെ നിരാഹാരം തുടങ്ങുക . അന്തിമ തീരുമാനം നാളെ ചേരുന്ന എംഎല്‍എമാരുടെ യോഗത്തിലുണ്ടാകും
തീരുമാനമൊന്നുമാകാതെ സമരം നിര്‍ത്തുന്നത് രാഷ്ട്രീയമായ പരാജയമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍ . ഘടക കക്ഷികളുടെ .യുവജനസംഘടനകളേയും രംഗത്തിറക്കി വരും ദിനങ്ങളില്‍ സമരം ശക്തമാക്കാനാണ് മുന്നണിയോഗ തീരുമാനം
