ഇടുക്കി: പത്തു ചെയിന്‍ മേഖലയിലെ പട്ടയവിഷയങ്ങളില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സംയുക്ത സമരസമിതിയും, യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ 24 മണിക്കൂറും, ഇരട്ടയാര്‍ പഞ്ചായത്തില്‍, രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും, സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.ഈ നാല് പഞ്ചായത്തുകളിലും രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.