തൃശൂര്‍: ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.
സി.പി.എം പ്രവര്‍ത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാ ആനന്ദ് അടുത്തനാളിലാണ് ജാമ്യത്തിലിറങ്ങിയത്. ഇന്നു രാവിലെ നെന്മേനിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് മാരുതി കാറില്‍ എത്തിയ നാലംഗ സംഘം ആനന്ദിനെ വെട്ടിയത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളിലേക്ക് മാറ്റി.
തൃശൂരില്‍ രണ്ടാഴ്ച്ക്കുള്ളില്‍ രണ്ടാം തവണയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഹിന്ദു ഐക്യവേദി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
