മലപ്പുറം തിരൂര്‍ വെട്ടത്ത് ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.  പരിക്കേറ്റ നിഷയേയും ഭർത്താവ് രാജേഷിനേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: തിരൂര്‍ വെട്ടത്ത് ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.

ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് മറിച്ചിടാന്‍ ശ്രമിച്ചുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എന്‍ഡിഎ പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.