ഖാദി കലണ്ടറില്‍ ഗാന്ധി ചിത്രത്തിന് പകരം മോദിയെ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ചാണ് ഹരിയാന കായിക-ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജിന്റെ ഗാന്ധിവിരുദ്ധ പരാമര്‍ശം. മഹാത്മാഗാന്ധിയേക്കാള്‍ വിപണനമൂല്യം നരേന്ദ്ര മോദിക്കുണ്ട്. ഗാന്ധിജിയുടെ പേരില്‍ ഖാദിക്ക് പ്രചാരണ പുരോഗതിയുണ്ടായിട്ടില്ല. മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഖാദിയുടെ പ്രചാരണം മോദി ഏറ്റെടുത്ത ശേഷം 14 ശതമാനം വില്‍പ്പന കൂടി. ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് മുതല്‍ രൂപയുടെ മൂല്യം ഇടിഞ്ഞെന്നും. കാലക്രമേണ ഗാന്ധി ചിത്രം നോട്ടില്‍ നിന്ന് മാറ്റുമെന്നും അതിനാല്‍ നോട്ടുകളില്‍ നിന്നും ഗാന്ധിയെ മാറ്റണമെന്ന്​ അനില്‍ വിജ്​ അഭിപ്രായപ്പെട്ടു. 

എന്നാല്‍ സംഭവം വിവാദമായതോടെ ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തിപരമായ പരാമര്‍ശം പിന്‍ലിക്കുകയാണെന്നും അനില്‍ വിജ് പറഞ്ഞു. വിവാദ പരാമര്‍ശം ബി.ജെ.പിയും തള്ളി. ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്താന്‍ ബി.ജെ.പി നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നോട്ട് ഉപയോഗിച്ച് രാഷ്‌ട്രീയക്കാര്‍ അഴിമതി നടത്തുന്നതിനാല്‍ ഗാന്ധി ചിത്രം നോട്ടില്‍ നിന്ന് മാറ്റുന്നതാണ് നല്ലതെന്നായിരുന്നു ഗാന്ധി കുടുംബത്തിന്റെ പരിഹാസം.