ഈ ബില്ല് പാസ്സാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന

ദില്ലി: പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബില്ല് ഹരിയാന സർക്കാർ പാസ്സാക്കി. മധ്യപ്രദേശിനും രാജസ്ഥാനും ശേഷം ഈ ബില്ല് പാസ്സാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബില്ല് പാസ്സാക്കാനുള്ള തയ്യാറെടുപ്പിലാണ്.

മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അധ്യക്ഷനായ മന്ത്രിസഭായോഗം നേരത്തേ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, 376 ഡി, 354, 354 ഡി(2) എന്നീ വകുപ്പുകളിലാണ് ഹരിയാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ 14 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവോ ശിക്ഷയായി ലഭിക്കും.