ആന്ധ്രയില്‍ താമസമാക്കിയ ഇടുക്കി സ്വദേശി സാബു സേവ്യര്‍ , സഹായി സാദിഖ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സാദിഖിന്‍റെ ബാഗില്‍ നിന്ന് മൂന്നു ലക്ഷം രൂപയും കണ്ടെടുത്തു. മാലി സ്വദേശിയായ ആള്‍ക്കു വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: നഗരത്തില്‍ നിന്നാണ് 11 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. എക്സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചത്. ആന്ധ്രയില്‍ നിന്ന് ചെന്നൈ വഴി ട്രെയിനിലാണ് ലഹരി മരുന്ന് കൊണ്ടുവന്നത്. രണ്ട് ബാഗുകളിലായാണ് ഹാഷിഷ് ഓയില്‍ കരുതിയിരുന്നത്. 

ആന്ധ്രയില്‍ താമസമാക്കിയ ഇടുക്കി സ്വദേശി സാബു സേവ്യര്‍ , സഹായി സാദിഖ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സാദിഖിന്‍റെ ബാഗില്‍ നിന്ന് മൂന്നു ലക്ഷം രൂപയും കണ്ടെടുത്തു. മാലി സ്വദേശിയായ ആള്‍ക്കു വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. 

ആന്ധ്രയിൽ നിന്നെത്തിക്കുന്ന ഹാഷിഷ് ഓയില്‍ തിരുവനന്തപുരം സ്വദേശിയായ ആള്‍ വഴിയാണ് മാലിയിലേക്ക് അയക്കുന്നത്. മാലി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിദേശത്തേക്ത് അയക്കുന്ന സംഘങ്ങള്‍ സജീവമാണെന്നും എക്സെസ് ഉദ്യോഗസ്ഥര്‍ പറയുന്നു.