മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി,ഇടനിലക്കാരൻ മെൽവിൻ, സഹായി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.ആന്ധ്രയിൽ നിന്നാണ് ഹാഷിഷ് ഓയിൽ കേരളത്തിലെത്തിക്കുന്നത്.
തിരുവനന്തപുരം: തലസ്ഥാനത്ത് ഹാഷിഷ് വേട്ട.അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിക്കടുത്ത് വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടിച്ചത്.മാലിയിലേക്ക് കടത്താനാണ് ലഹരിവസ്തു തിരുവനന്തപുരത്തെത്തിച്ചത്.
ഒരു 1.800 കിഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.മാലിയിലേക്ക് വൻതോതിൽ ഹാഷിഷ് ഓയിൽ കടത്തുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിനായി സാമ്പിളായി എത്തിച്ചതായിരുന്നു ഇത്. എന്നാൽ ഇടപാട് നടക്കും മുൻപ് സംഗീത കോളേജ് പരിസരത്ത് വച്ച് പ്രതികൾ പിടിയിലായി.
മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി,ഇടനിലക്കാരൻ മെൽവിൻ, സഹായി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.ആന്ധ്രയിൽ നിന്നാണ് ഹാഷിഷ് ഓയിൽ കേരളത്തിലെത്തിക്കുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഈ കേസുകളിലെല്ലാം പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് ഷാജി. ഒളിവിലായ മാലി സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.