കൊച്ചി: കൊച്ചിയിൽ 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സുഭം സഹൂ, ക്രുഷ്ണ, ചന്ദ്ര രജക് എന്നിവരെയാണ് ഇളമക്കര പൊലീസ് പിടികൂടിയത്.

ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഇവർ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.