തിരുവനന്തപുരം: വിട്ട് പോയവർ തിരിച്ച് വരുമ്പോൾ ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ശക്തി വർദ്ധിപ്പിക്കാൻ സിപിഐയും ശ്രമിക്കണമെന്നും സിപിഐ ദുർബലപ്പെട്ടാൽ ഇടത് മുന്നണി ദുർബലപ്പെടുമെന്നും കാനം പറഞ്ഞു. യുഡിഎഫ് ഇനിയും ശിഥിലീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ്സും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറിയെന്നും കോടിയേരി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയല്ല, കോൺഗ്രസാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനോടൊപ്പം ചേർന്നാണ് വീരേന്ദ്രകുമാർ ഫാഷിസത്തിനെതിരെ പോരാടുന്നതെന്ന് എം എം ഹസന്‍ പരിഹസിച്ചു. ഇന്ന് പെൻഷൻ നിഷേധിക്കുന്ന അവസ്ഥയാണുള്ളത് നാളെ ശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്നേക്കാമെന്നും ഹസന്‍ ആരോപിച്ചു. 

പാലക്കാട്ടെ വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടി സ്വീകരിച്ചതാണെന്നും എന്നാല്‍ അത് വീരേന്ദ്രകുമാര്‍ ആഗ്രഹിച്ച രീതിയിലായിരുന്നില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ഒരു സർക്കാർ ജീവിച്ചിരിപ്പില്ലെന്നും സമ്പൂർണ അരാജകാവസ്ഥയാണെന്നും ഹസന്‍ പറഞ്ഞു.