ഐക്യരാഷ്‌ട്ര പൊതുസഭയിലെ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. രാഷ്‌ട്രീയത്തില്‍ തെമ്മാടിയായ നവാഗതനാണ് ട്രംപെന്ന് റുഹാനി കുറ്റപ്പെടുത്തി. 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ ധാരണയെ കുറ്റപ്പെടുത്തി ട്രംപ് പ്രസംഗിച്ചതിന് പുറകെയാണ് റുഹാനിയുടെ വിമര്‍ശനം. ആണവ കരാര്‍ ആദ്യം ലംഘിക്കുന്നത് ഒരിക്കലും ഇറനായിരിക്കുകയില്ലെന്നും അങ്ങനെയൊരു നീക്കം ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ഇറാന്‍ ശക്തമായി അതിനെ എതിര്‍ക്കുമെന്നും റുഹാനി വ്യക്തമാക്കി. ഇറാനെ തെമ്മാടിരാഷ്‌ട്രമെന്നാണ് ട്രംപ് തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.