സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട് സഹോദരിയുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങൾ ഐ ജി ക്ക് എഴുതി നൽകി
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം സംബന്ധിച്ച് ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് ലിഗയുടെ സഹോദരി എലിസ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐജി മനോജ് എബ്രഹാമിനെ എലിസ കണ്ടു. സഹോദരിയുടെ മരണത്തില് തനിക്കുള്ള സംശയങ്ങൾ ഐ ജി ക്ക് എഴുതി നൽകിയെന്ന് എലിസ പറഞ്ഞു. തനിക്ക് പൊലീസിനെതിരെ ഒരു പരാതിയുമില്ല എന്ന് അവര് പറഞ്ഞു. സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങണമോ ഇവിടെ തുടരണമോയെന്ന് തിരുമാനിക്കുമെന്നും എലിസ വിശദമാക്കി.
ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലീസ പറഞ്ഞു. രാഷ്ട്രീയക്കാര് തന്നെ വന്നു കാണേണ്ട കാര്യമില്ല .ഇപ്പോഴത്തെ അന്വേഷണത്തില് പരാതിയില്ലെന്നും എലീസ കൂട്ടിച്ചേര്ത്തു.
