പ്രളയ ദുരന്തത്തിൽ  നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങായി ഹാവെൽസ് . ഹാവെൽസ്  ഇന്ത്യ അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 

പ്രളയ ദുരന്തത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങായി ഹാവെൽസ് . ഹാവെൽസ് ഇന്ത്യ അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

വെളളം ഇറങ്ങിയ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും എല്ലാവരും ഇപ്പോള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ്. പ്രളയത്തില്‍ ചിലര്‍ക്ക് വീട് നഷ്ടപ്പെട്ടു. മറ്റു ചിലര്‍ക്ക് വീട്ടുപകരണങ്ങള്‍ പൂര്‍‌ണമായും നശിക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് പകരം ചിലവ് കുറച്ച് ഇവ നല്‍കാനാണ് ഹാവെൽസിന്‍റെ തീരുമാനം. ഹാവെൽസ് ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങളും സെപ്റ്റംബര്‍ 30 വരെ ജിഎസ്ടി ഉള്‍പ്പടെ 40 ശതമാനം വിലക്കുറവില്‍ ലഭ്യമാകും. ഹാവെൽസിന്‍റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ് വര്‍‌ക്കും ഇതില്‍ പങ്കുചേരും.

ഇതിനായി ഒരു പ്രത്യേക ടോള്‍- ഫ്രീ നമ്പറും (18001031313) ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുളള ഡീലര്‍മാരുടെ വിവരങ്ങള്‍ക്കും പരാതികള്‍ക്കും സഹായങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഈ നമ്പറില്‍ ബന്ധപ്പെടാം.

കേരത്തിന്‍റെ പുന:നിര്‍മ്മാണത്തിന് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്നും ഹാവെൽസ് ഇന്ത്യയുടെ കേരളം, തമിഴ്നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി മാനോജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നല്‍കുന്നതിനായി ഹാവെൽസ് ഇന്ത്യ സിഎംഡി അനില്‍ റായ് ഗുപ്ത കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയിരുന്നു.